ശരണം വിളി എഴാം ദിവസം അയ്യപ്പ നിന്‍ മെയ്യില്‍



അയ്യപ്പ നിന്‍ മെയ്യില്‍ അഭിഷേകം ചെയ്യാനായ്‌
ഒഴുകുന്നു എന്നാത്മ പമ്പാ നദി....
ഭഗവാന്‍ നീ ആറാടും സുദിനം വന്നണയുമ്പോള്‍്..
തിര തല്ലും അകമാകെ മോദാവലി...
മിഴി തന്നില്‍ അലിയുന്നു ദീപാവലി..
മൊഴി തന്നില്‍ ഇയലുന്നു ശരണാവലി...
സ്വരമേഴും ഉതിരുന്നു നാദാന്ജലി....
സ്വാമിക്കായി അടിയന്‍റെ ഗീതാഞ്ജലി....

ശാസ്താവിന്‍ ചരിതങ്ങള്‍ ഉണരേണമേ...
ദേവാസുരം കടല്‍ കടയേണമേ...
അമൃതിന്‍ കുടം ഉയരേണമേ ....
അമരത്വമോ വരമാകണേ..
ഹരി നാരിയാകേണമേ ദേവന്‍.....
ഹരനോട് ശ്രുതി ചേര്‍ന്ന് ലയമാകണേ...
അതിലെന്റെ അയ്യന്റെ ഒളി ചേരണേ....
മാനവനായ നിരാമയനെ..
പന്തള രാജ കുമാരകനേ....

മകരത്തില്‍ ഉത്രം പുലര്ന്നീടണേ ...
മണികണ്ടന്‍ ഇനിയും പിറന്നീടണേ...
ജര മായുവാന്‍ നര മാറുവാന്‍....
ശനി തീരുവാന്‍ അമൃതെകണേ ..
കനിവോലും മലയാകണേ...സ്വാമി..
അതിലൂടെന്‍ ഉലകിന്റെ വ്യഥയാറണേ....
കരയെന്നും മധുരത്തിന്‍ കരയാകനെ..
വിണ്ണിലുദിച്ചൊരു താരക നീ
മണ്ണിനു സംക്രമ ജ്യോതിക നീ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ