ശരണം വിളി നാല്‍പ്പതി ഒന്നാം ദിവസം-----...-ഹരിവരാസനം വിശ്വമോഹനം-..

ഇന്ന് ധനു 11 ശരണം വിളി നാല്‍പ്പതി ഒന്നാം ദിവസം..ശരണം വിളികളുടെയും വ്രത ശുദ്ധിയുടെയും നീണ്ട നാല്പത്തി ഒന്ന് നാളുകള്‍ ഇന്ന് അവസാനിക്കുന്നു..
എല്ലാവര്ക്കും ശബരിമല ശ്രീ ധര്‍മ ശാസ്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ ........
ബിജുനാരങ്ങാനം



ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ


പ്രണയസത്യകം പ്രാണനായകം
പ്രണതകല്‍പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുക്രുപാകരം കീര്‍തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാര്‍ചിതം ദേവതാത്മകം
ത്രിണയനം പ്രഭും ദിവ്യദേശിതം..
ത്രിദശപൂജിതം ചിന്തിതപ്രഭം
ഹരിഹരാത്മജം ദേവമാശ്രയേ

ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷനം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ


കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരിം വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ


ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ-------

ശരണം വിളി നാല്‍പ്പതാം ദിവസം ------എന്‍ മനം പൊന്നമ്പലം അതില്‍ നിന്റെ ശ്രീരൂപം-

എന്‍ മനം പൊന്നമ്പലം അതില്‍ നിന്റെ ശ്രീരൂപം
എന്റെ നാവില്‍ നിന്റെ നാമം പുണ്യനൈവേദ്യം (എന്‍ മനം..)


കനവിലും എന്‍ നിനവിലും നിത്യ കര്‍മ്മവേളയിലും (2)
കനകദീപപൊലിമചാര്‍ത്തി കരുണയേകണമേ…(2)
അടിയനാശ്രയം ഏകദൈവം ഹൃദയമിതില് വാഴും(2)
അഖിലാണ്ഡേശ്വരന്‍ അയ്യനയ്യന്‍ ശരണമയ്യപ്പാ…(2) (എന്‍ മനം..)


പകലിലും കൂരിരുളിലും ഈ നടയടയ്കില്ലാ…
യുഗമൊരായിരം മാകിലും ഞാന്‍ തൊഴുതു തീരില്ല (2)
ഇനിയെനിക്കൊരു ജന്മമേകിലും പൂജതീരില്ലാ (2)
ഹരിഹരാത്മജാ മോക്ഷമേകൂ ദീനവത്സലനേ…(2) (എന്‍ മനം..)

ശരണം വിളി മുപ്പത്തി ഒന്‍പതാം ദിവസം ----നീളേ നീളേ വനത്തില്‍ നടപ്പുഞാന്‍

നീളേ നീളേ വനത്തില്‍ നടപ്പുഞാന്‍
ആ ദിവ്യസംക്രമം തേടി
നീളും സംസാരഭീതിയ്ക്കുമക്കരെ
സത്യസംക്രാന്തികള്‍ തേടി

കരിമലയുമഴുതയുമഗാധമാം പമ്പയും
മടുമലരുമളിനിരയുമേകാന്തമേഘവും (2)
അകമിരുളകറ്റുന്ന കനക്മണി ദീപമാം
അമൃതാക്ഷരങ്ങളില്‍ നാമം ചൊല്ലവെ (2)


ഉഴറുന്ന കാലടികള്‍ അലയും നടവഴികള്‍‍
പതിനെട്ടു തൃപ്പടികളാകേണം
നാവില്‍ മദിയ്ക്കുന്ന പാഴ്വാക്കെല്ലാം
അമരവേദാന്തങ്ങളാകേണം
പഞ്ചഭൂതാത്മ്കമാമെന്റെ ദേഹം
പാവനക്ഷേത്രമായ് മാറേണം



ജന്മജന്മാന്തര കര്‍മ്മപ്രപഞ്ചങ്ങള്‍‍
ഇരുമുടിക്കെട്ടായൊതുങ്ങേണം
മോഹാന്ധനിദ്രകള്‍ പഞ്ചാ‍ാഗ്നീശ്വര
ധ്യാനപ്രദോഷമായ് മാറേണം
കാമവും കര്‍മ്മവും ലോഭവും മോഹവും
തൃപ്പാദഭക്തിയായ് ഉണരേണം

ശരണം വിളി മുപ്പത്തി എട്ടാം ദിവസം ----സന്നിധാനം ദിവ്യസന്നിധാനം..-

സന്നിധാനം ദിവ്യസന്നിധാനം
ശ്രീശബരീശ്വര സന്നിധാനം
മന്നില്‍ പിറന്നവരെല്ലാരുമൊന്നെന്ന്
മന്ത്രമുണര്‍ത്തുന്ന സന്നിധാനം
സന്നിധാനം

ഉച്ചനീചത്വങ്ങളില്ലാത്തതാം സമ
സ്വച്ഛമനോജ്ഞമാം സന്നിധാനം
പുണ്യപാപങ്ങള്‍ ഒരുമിച്ച് കണ്ണുനീര്‍
കുമ്പിളുമായെത്തും സന്നിധാനം

അഞ്ജലീമൊട്ടുകള്‍ നീട്ടിനില്‍ക്കും ഭക്ത
മഞ്ജരിചൂടുന്ന സന്നിധാനം
അഞ്ജനക്കുന്നിനെ പൊന്മുടി ചൂടിയ്ക്കും
അയ്യപ്പസ്വാമിതന്‍ സന്നിധാനം

ശരണം വിളി മുപ്പത്തി എഴാം ദിവസം ----പമ്പാനദിയിലെ ഓളങ്ങളേ...-

പമ്പാനദിയിലെ ഓളങ്ങളേ......
കുളിര്‍മാലകളേ.....
തുമ്പി തുള്ളുന്ന കാടുകളേ.....പൂങ്കാവുകളേ....

മണ്ഡലത്തിന്‍ നോയമ്പു നോറ്റു മന്ത്രങ്ങള്‍ ഹൃദിസ്ഥമാക്കി
വരുന്നു ഞങ്ങള്‍ ഇന്നു
വരുന്നു ഞങ്ങള്‍
മണ്ഡലത്തിന്‍....
സ്വാമിയെക്കാണാന്‍.... പാപമകറ്റാന്‍
അയ്യപ്പത്തിന്തകത്തോം സ്വാമിതിന്തകത്തോം
അയ്യപ്പതിന്തകത്തോം സ്വാമിതിന്തകത്തോം

വൃശ്ചികമൊന്നിനു മാല ചാര്‍ത്തി ഞങ്ങള്‍
സ്വച്ഛമായ് ജീവിതം കോര്‍ത്തിണക്കി
നിത്യവും ഞങ്ങള്‍....സങ്കീര്‍ത്തനം പാടി
സത്യധര്‍മ്മങ്ങള്‍ പോറ്റിവരുന്നു
അയ്യപ്പത്തിന്തകത്തോം സ്വാമിതിന്തകത്തോം

-മണ്ഡലത്തിന്‍....
സുപ്രഭാതം വന്നു തൊട്ടുണര്‍ത്തി-ഞങ്ങള്‍
വന്‍പുലിനാഥനെ കാണുവാനായ്
സ്വാമിയെ ശരണം...സങ്കീര്‍ത്തനം പാടി
സ്വാമിയേ ശരണം സങ്കീര്‍ത്തനം പാടി
മോഹിനീസുതനേ തേടി വരുന്നു
സ്വാമിതിന്തകത്തോം അയ്യപ്പതിന്തകത്തോം

ശരണം വിളി മുപ്പത്തി ആറാം ദിവസം





മല മുകളിലെ മണി സ്വരമാം ശരണമയ്യപ്പന്‍ ...
മനസ്സില്‍ അമ്പിളി വിളക്ക് പോലെ തെളിയുമയ്യപ്പന്‍ ..
സ്വാമി നിന്നെ കാണാനായി വരുന്നു ഞങ്ങള്‍ ...

വന്‍പുലി വാഹനനാം ദേവാ ..
വാത്സല്യ പുത്രനാമെന്‍ ശബരീശാ..
ശബരി തപം ചെയ്ത മലയില്‍ ......
ശരണം വിളിയോടെ ഞങ്ങള്‍ വരുന്നൂ
സാന്ത്വനമായി.... ഞങ്ങള്‍ക്കെകിടെനെ ..
തീരാത്ത ദുഃഖങ്ങള്‍ തീര്തിടെണം സ്വാമി ...

സത്യമായി മുദ്ര ഞാന്‍ അണിഞ്ഞൂ
നിദ്രയില്‍ ആകെ ഞാന്‍ നാമം ജപിച്ചു
ഭക്തിയോടെ മുക്തി നേടാന്‍ വരുന്നൂ
ശക്തി പകര്ന്നിടെണം സ്വാമി അയ്യപ്പാ ..
സാന്ത്വനമായി....... ഞങ്ങള്‍ക്കെകിടെനെ ..
നീറുന്ന മനസുകള്‍ക്ക് നീയാനെന്നും അയ്യപ്പന്‍ ..

ശരണം വിളി മുപ്പത്തി നാലാം ദിവസം ----മണ്ഡലമാസപ്പുലരികള്‍ പൂക്കും..-

മണ്ഡലമാസപ്പുലരികള്‍ പൂക്കും
പൂങ്കാവനമുണ്ടേ
മഞ്ഞണി രാവ് നിലാവ് വിരിക്കും
പൂങ്കാവനമുണ്ടേ-തങ്ക
പൂങ്കാവന്മുണ്ടേ

ജടമുടി ചൂടിയ കരിമല കാട്ടില്‍ തപസ്സിരിക്കുന്നൂ
വെളുത്തമുത്തുക്കന്നിമുകിലുകള്‍ മുദ്ര നിറയ്ക്കുന്നൂ
കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികള്‍
കണിയ്ക്കൊരുക്കും മണിനാഗങ്ങള്‍ തിരുനട കാക്കുന്നു
തിരുനട കാക്കുന്നു


പൊന്നമ്പലമണിപീഠം തെളിയും തിരുനട കണികണ്ടൂ
ചിന്മുദ്രാങ്കിതയോഗസമാധിപ്പൊരുളൊളി കണികണ്ടൂ
അര്‍ക്കതാരക ചക്രം ചുറ്റും തിരുവടി കണി കണ്ടൂ
പ്രപഞ്ചമൂലം മണികണ്ഠന്‍ തിരുനാമം കണികണ്ടൂ

ശരണം വിളി മുപ്പത്തി മൂന്നാം ദിവസം ----പൊന്നമ്പല നട തുറക്കൂ .-

 പൊന്നമ്പല നട തുറക്കൂ 
സ്വര്‍ണ്ണദീപാവലി തെളിയ്ക്കൂ
ജനകോടികളുടെ ശരണം വിളികള്‍
പ്രളയം പോലെ ഉയര്‍ന്നൂ
അയ്യപ്പാ ശരണം അയ്യനേ ശരണം
ഹരിയേ ശരണം ഹരനേ ശരണം
ഹരിഹരിസുതനേ ശരണം ശരണം

ഇരുമുടിക്കെട്ടുമേന്തി അയ്യപ്പാ
തിരുമുന്‍പില്‍ പാടി വന്നേനയ്യപ്പാ
കരുണതന്‍ തിരി തരണേ അയ്യപ്പാ
കണ്ണാലൊന്നുഴിഞ്ഞിടേണേ അയ്യപ്പാ

കരിമല കയറിവന്നേനയ്യപ്പാ
കല്ലും മുള്ളും ചവിട്ടിവന്നേനയ്യപ്പാ
നീലിമല കയറി വന്നേനയ്യപ്പാ
നിന്നടികള്‍ തേടിവന്നേനയ്യപ്പാ

ശരണം വിളി മുപ്പത്തി രണ്ടാം ദിവസം ----ആനയിറങ്ങും മാമലയില്‍..-






ആനയിറങ്ങും മാമലയില്‍.......
ആരാരും കേറാ പൂമലയില്‍........
നീലിമലയിലും ..തന്തന തന്തന
ഉദയാസ്തമയങ്ങള്‍.......തന്തന തന്തന
നീലിമലയിലും....ഉദയാസ്തമയങ്ങള്‍
നിറമാല ചാര്‍ത്തും കരിമലയില്‍.........
അയ്യപ്പാ നിന്‍ ചരണം .. അടിയനെന്നും ശരണം..
സ്വാമിയപ്പാ...ശരണമപ്പാ.......
പമ്പാ വാസനേ ശരണമപ്പാ.

നിന്‍ തിരുനാമ ജപത്തില്‍ മുഴുകും
പമ്പയില്‍ ഒരുനാള്‍ നീരാടാം...
സംക്രമ സന്ധ്യ മുഴങ്ങുന്ന പാവന
സങ്കീര്‍ത്തനങ്ങളില്‍ ആറാടാം ..
അളവറ്റ മോഹം ഉണ്ട് അടിയനു വേണ്ടത്
അവിടുത്തെ കാരുണ്യം മാത്രമപ്പാ..
സ്വാമിതിന്തക തോം ..അയ്യപ്പ തിന്തക തോം..
സ്വാമിതിന്തക തോം ..അയ്യപ്പ തിന്തക തോം..

ശാപ മോക്ഷത്തിന്‍ കഥ പറയുന്നോരാ
ശബരീ പീഠം വണന്ഗാനും .....
ശരംകുത്തിയാലിനു ചുറ്റും വലം വെച്ച്
അകതാരില്‍ നിര്‍വൃതി നേടാനും..
അളവറ്റ മോഹം ഉണ്ട് അടിയനു വേണ്ടത്
അവിടുത്തെ കാരുണ്യം മാത്രമപ്പാ..
സ്വാമിതിന്തക തോം ..അയ്യപ്പ തിന്തക തോം..

ശരണം വിളി മുപ്പത്തി ഒന്നാം ദിവസം --നീല നീല മലയുടെ മുകളില്‍--



നീല നീല മലയുടെ മുകളില്‍..
നീ വസിക്കുന്നയ്യപ്പ..
നിന്നെക്കാണാനായി വരുന്നു..
നിരവധി ലക്ഷം ഭക്തന്മാര്‍..
നിന്‍റെ ഭക്തന്മാര്‍..
(നീല നീല..)

കൃഷ്ണ വര്‍ണ്ണ വസനമണിഞ്ഞു..
കൃഷ്ണ തുളസി മാലയണിഞ്ഞു..
(കൃഷ്ണ വര്‍ണ്ണ..)
കരുണ തേന്‍മഴ പൊഴിയും നിന്നുടെ
കടാക്ഷമേല്‍ക്കാന്‍ ഭക്തര്‍ വരുന്നു..
കടലലകള്‍ പോയ്‌ വരുന്നു..
വരുന്നു.. വരുന്നു..
(നീല നീല..)

ശരണം വിളിയാം കീര്‍ത്തന മലരുകള്‍..
സരണികള്‍ തോറും ഭക്തിയില്‍ വിതറി..
(ശരണം വിളിയാം..)
ഇരുമുടി കെട്ടും തലയില്‍ എടുത്തു
പരാപരാ നിന്‍ ഭക്തര്‍ വരുന്നു..
വരനദികള്‍ പോയ്‌ വരുന്നു..
വരുന്നു.. വരുന്നു..
(നീല നീല..)

ശരണം വിളി മുപ്പതാം ദിവസം ശ്രീ ശബരീശാ പമ്പാ വാസാ..----



ശ്രീ ശബരീശാ പമ്പാ വാസാ..
ശ്രീ ശബരീശാ പമ്പാ വാസാ..

എന്നെ മറക്കല്ലയ്യ മാമല വാസ ശബരീശ
എന്നെ വെറുക്കല്ലയ്യാ മാമല വാസ ശബരീശാ.
എന്നെ മറക്കല്ലയ്യ എന്നെ വെറുക്കല്ലയ്യാ
എന്നില് വരില്ലേ അയ്യാ മാമല വാസ ശബരീശാ.

ആശ്രിതവത്സലനെ .. അഭയമെകണം വൈകാതെ
മായമനൊഹരനെ അഭയമെകണം വൈകാതെ
ആശ്രിതവത്സലനെ മായമനൊഹരനെ
ആനന്ദദായകനെ അഭയമെകണം വൈകാതെ
ആരാധ്യനല്ലേ ദേവാ മാമലവാസ ശബരീശാ
ആരാധ്യനല്ലേ ദേവാ മാമലവാസ ശബരീശാ

ബ്രഹ്മാന്ട നായകനെ ബ്രഹ്മ സ്വരൂപനെ അയ്യപ്പ
ബ്രാഹ്മണ വന്ദ്യനെ ബലദായകന് അയ്യപ്പാ
ബ്രഹ്മാന്ട നായകന ഭൈരവ പൂജിതനെ
ബ്രാഹ്മണ വന്ദ്യനെ മാമല വാസ അയ്യപ്പാ
ഹരിശിവ നന്ദനനെ മാമല വാസ ശബരീശാ
ഹരിശിവ നന്ദനനെ മാമല വാസ ശബരീശാ

വാനവരെല്ലാരും പാടി സ്തുതിക്കുന്നതിന്നാണേ..
ദാനവരെല്ലരും ഓടിയോളിക്കുന്നതിന്നനെ..
വാനവരെല്ലാരും ദാനവരെല്ലരും
മാനുഷരെല്ലാരും നൊന്തു വിളിക്കുന്നു സ്വാമിയപ്പ
പാപങ്ങള് എല്ലാമേ മുങ്ങി ഒഴുക്കുന്നതിന്നാണേ.
പാപങ്ങള് എല്ലാമേ മുങ്ങി ഒഴുക്കുന്നതിന്നാണേ.

വന്പേറും പൊന്മലയില് നെയ് മണക്കുന്നതിന്നാണേ
പതിനെട്ടു പൊന്പടികള് ശ്രീ ചൊരിയുന്നതിന്നാണേ
വന്പേറും പൊന്മലയില് പതിനെട്ടു പൊന്പടികള്
അയ്യപ്പന്റെ തിരു നടയില് തൊഴുതു വീണിടുന്നെ...
ആയിരം നാവുകള് അയ്യന്റെ നാമം സ്തുതിക്കുന്നതിന്നാണേ
ആയിരം നാവുകള് അയ്യന്റെ നാമം സ്തുതിക്കുന്നതിന്നാണേ

വൃശ്ചികപ്പൂ വിരിഞ്ഞേ പൂങ്കാവനതിന്റെ മേടുകളില്..
മണ്ഡലപ്പൂ വിരിഞ്ഞേ അയ്യപന്മാരുടെ ഉള്ളറയില്
വൃശ്ചികപ്പൂ വിരിഞ്ഞേ മണ്ഡലപ്പൂ വിരിഞ്ഞേ
കതിരവന് പ്രഭ ചൊരിഞ്ഞേ കാനനത്തിന്റെ അകത്തളത്തില്..
കന്നിക്കാര് അയ്യപ്പന്മാര് മാമല താണ്ടി നടന്നിടുന്നെ
കന്നിക്കാര് അയ്യപ്പന്മാര് സന്നിധി തേടി വന്നിടുന്നെ....

ശരണം വിളി ഇരുപത്തിഒന്‍പതാം ദിവസം---- ശബരിമല കാറ്റിലുണ്ടൊരു കളഭ ഗന്ധം

ശബരിമല കാറ്റിലുണ്ടൊരു കളഭ ഗന്ധം ...
അതെന്‍ സ്വാമിയുമായി കാറ്റിനുള്ള ഹൃദയ ബന്ധം..
പമ്പയിലെ കമ്പി മീട്ടി പാട്ട് പാടും..
കാറ്റ് പന്തളത്ത് തമ്പുരാന് ദക്ഷിണ നല്‍കും...
സ്വാമി പാദം ശരണം അയ്യപ്പ പാദം..
പാദ പത്മ പ്രഭ തൊഴുന്നു നാല് വേദം..

സ്വാമി പാദ ചലനത്തില്‍ കാറ്റുണരുന്നൂ..
എഴുലകും പ്രാണവായു ചിറകടിക്കുന്നു..
ജീവനായ ജീവനെല്ലാം മാലയിടുന്നു..
നൂറു പുണ്യമുള്ള ജന്മങ്ങള്‍ മലകയറുന്നു..
ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ...
സകലദുരിത ഹരണ നിരത വരദനയ്യപ്പ..

ആഴി കൂട്ടി തീ വളര്‍ത്തി കാറ്റ് ചൊല്ലുന്നൂ ഞാന്‍..
എഴകള്‍ക്ക് താലവൃന്ദം വീശിയെത്തുന്നൂ..
സ്വാമിമാരെ തൃപ്പടിയില്‍ താങ്ങി വിടുന്നു‌..
ഉഷപ്പൂജ മുതല്‍ കര്‍പ്പൂരം തൊട്ടു തൊഴുന്നു.....
ശരണമയ്യപ്പ..സ്വാമി ശരണമയ്യപ്പ..
ഉദയ കിരണ തിലകമണിയും അമരനയ്യപ്പാ..

ശരണം വിളി ഇരുപത്തീഎട്ടാം ദിവസം ---ശബരിഗിരീശ്വര സൌഭാഗ്യ ദായക- .

ശബരിഗിരീശ്വര സൌഭാഗ്യ ദായക
ശരണം തവ ചരണം
തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
തളരട്ടെ മമഹൃദയം

കരളിലെക്കാടൊരു പൊന്നമ്പല മേടായ്
സുരഭിലചിന്തകള്‍ കര്‍പ്പൂരകുണ്ഡമായ്
പങ്കജനയനാ! മാമകാത്മാവൊരു
പതിനെട്ടാം പടിയായി-
പതിനെട്ടാം പടിയായി

കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
കരിമല പണി തീര്‍ക്കാം
മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
മകരവിളക്കുതൊഴാം-
മകര വിളക്കുതൊശാം

ശരണം വിളി ഇരുപത്തി എ ഴാം ദിവസം--.നിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ....-----

നിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ
നിന്നെത്തൊഴുതു തൃപ്തിയടഞ്ഞ കയ്യുകളുണ്ടോ
നിന്നെക്കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ
നിന്റെ നാമം പാടിമടുത്തൊരു നാവുകളുണ്ടോ

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം
കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം
കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍
മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാന്‍ വീണ്ടും

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

ഒരിയ്ക്കല്‍ നിന്മല പൊന്മല പൂകിയ ഭക്തനു വീണ്ടും
ഒരുക്കമല്ലെ ഭഗവാനേ പൊന്‍പടികള്‍ കേറീടാന്‍
തുടിച്ചിടും നിന്‍ ചൈതന്യ പാലാഴിയിലെ-പൂന്തേന്‍
തിരകളില്‍ മുങ്ങിക്കുളിയ്ക്കുവാന്‍ കൊതിയില്ലാത്തവരുണ്ടോ

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

ശരണം വിളി 26-റാം ദിവസം . മഹിഷീ മര്‍ദ്ദകനെ അയ്യപ്പനെ



അയ്യപ്പ തിന്തകതോം തോം തോം തോം സ്വാമി തിന്തകതോം..
സ്വാമി തിന്തകതോം..തോം തോം തോം അയ്യപ്പ തിന്തകതോം
തിന്തക തിന്തക തിന്തക തോം തോം തോം...
തിന്തക തിന്തക തിന്തക തോം തോം തോം...

മഹിഷീ മര്‍ദ്ദകനെ അയ്യപ്പനെ...
മനസ്സില്‍ ധ്യാനിച്ചു ആരാധിച്ചു ...
അമ്പലപ്പുഴ സംഘവും ആലങ്ങാട്ട് സംഘവും..
പമ്പ കൊട്ടി പാണി കൊട്ടി പേട്ട കെട്ടി..
അയ്യപ്പ തിന്തകതോം തോം തോം തോം സ്വാമി തിന്തകതോം..
സ്വാമി തിന്തകതോം..തോം തോം തോം അയ്യപ്പ തിന്തകതോം
തിന്തക തിന്തക തിന്തക തോം തോം തോം...
തിന്തക തിന്തക തിന്തക തോം തോം തോം...

വാവര് പള്ളിയില്‍ കാണിക്കയിട്ടു..
വാവരു സ്വാമിയെ കൂട്ടിനെടുത്തു..
അമ്പലപ്പുഴ കൃഷ്ണനെ സാക്ഷി നിര്‍ത്തി...
സംഘം ചെമ്പരുന്തിനെ കണ്ടപ്പോള്‍ തുള്ളല്‍ തുടങ്ങി....
അയ്യപ്പ തിന്തകതോം തോം തോം തോം സ്വാമി തിന്തകതോം..
സ്വാമി തിന്തകതോം..തോം തോം തോം അയ്യപ്പ തിന്തകതോം
തിന്തക തിന്തക തിന്തക തോം തോം തോം...
തിന്തക തിന്തക തിന്തക തോം തോം തോം...

അച്ഛനാം പരമശിവന്‍ കണ്ണ് തുറക്കെ....
ഉച്ചക്ക് നക്ഷത്രം വാനില്‍ ഉദിക്കെ....
അയ്യപ്പ സ്വാമിയെ അനുചരനാക്കി..
പിന്നെ ആലങ്ങാട്ട് സംഘവും ആടി മിനുങ്ങി....
അയ്യപ്പ തിന്തകതോം തോം തോം തോം സ്വാമി തിന്തകതോം..
സ്വാമി തിന്തകതോം..തോം തോം തോം അയ്യപ്പ തിന്തകതോം
തിന്തക തിന്തക തിന്തക തോം തോം തോം...
തിന്തക തിന്തക തിന്തക തോം തോം തോം...

ശരണം വിളി ഇരുപത്തി അഞ്ചാം ദിവസം ഉത്തരം നാളില്‍ പിറന്നാ



എരുമേലി വാവര്ക്ക് കാണിക്ക ഇട്ടു.......
എന്നെ സമര്പ്പിച്ചു അയ്യന് വിട്ടു...
അര്ത്തുങ്കല് പള്ളിയില് മാലയൂരി...
അണയുന്നു എന് എകജാതി ചിന്ത..മര്ത്യജാതി ചിന്ത...

കൊച്ചുതൊമ്മന് സ്വമിയുണ്ട് കൂട്ടുകാരുണ്ട്
ഇഷ്ട തോഴന് വാവരുണ്ട് മുറ്റത്തായുണ്ട് സ്മൃതി മുറ്റത്തായുണ്ട്
തൊമ്മനും വാവരും അയ്യപ്പ സ്വാമിയും
തങ്ങളില് ജാതിയെ കണ്ടതില്ല....
പാദ ബലം തരും ദേഹ ബലം തരും
ദേവനാം അയ്യന് ജാതിയില്ല....

പാണ്ടിമല നാട്ടിലല്ല പാരിലോന്നാകെ
ഈ പഞ്ച ഭൂത നാഥന്റെ നാദം എത്തേണം
സമത എത്തേണം മത മമത എത്തേണം
സറ്വജന മൈത്രി സന്ദേശം എത്തേണം

തൊമ്മനും വാവരും അയ്യപ്പ സ്വാമിയും
തങ്ങളില് ജാതിയെ കണ്ടതില്ല....
പാദ ബലം തരും ദേഹ ബലം തരും
ദേവനാം അയ്യന് ജാതിയില്ല....

ശാന്തി തേടും വിശ്വ ഹൃത്ത്തിലോന്നാകെ ..
ജാതി പോയി അയ്യപ്പ ജ്യോതി പൂക്കേണം
തിന്മ ആരേണം നിറ നന്മ ഊരേണം
തൃപ്പടി പതിനെട്ടുമെന്നും ഭൂതി നല്കേണം..

തൊമ്മനും വാവരും അയ്യപ്പ സ്വാമിയും
തങ്ങളില് ജാതിയെ കണ്ടതില്ല....
പാദ ബലം തരും ദേഹ ബലം തരും
ദേവനാം അയ്യന് ജാതിയില്ല....

ശരണം വിളി ഇരുപത്തി നാലാം ദിവസം ഇല്ലത്തെ പൈങ്കിളി പാടിയുണര്ത്തണ്.. ഉത്തരം നാളില്‍ പിറന്നാ






ഇല്ലത്തെ പൈങ്കിളി പാടിയുണര്ത്തണ്..
ഇന്നല്ലോ സ്വാമി തന്‍ തിരുനാള്..
അന്പെഴും വിഷ്ണുവിന്‍ ഓമന മകനായി..
മലമേല്‍ അവതരിച്ച ദേവനായി...
അയ്യപ്പസ്വാമി പിറന്ന നാള്..

പാലഭിഷേകം നടത്തുവാന്‍ എത്തുന്നു..
മാമല മേലെ പൂനിലാവ്‌...
ഉണ്ണിക്കു ചാര്‍ത്തുവാന്‍ കിങ്ങിണി പൂത്താലി..
തന്നേ തന്നേ..പൂത്താലത്തില്‍് പുലര്‍വെയില്‍...

നന്നായി കുളിപ്പിച്ച് ഗോപി കുറി ചാര്‍ത്തി...
അഞ്ജന കണ്ണെഴുതി.കാര്മേഘം..
രാരീരോ രാരീരോ താരാട്ട് പാടി..
വന്നേ വന്നേ പൂമണം തൂകും കുളിര്കാറ്റ് ..

ശരണം വിളി ഇരുപത്തി മൂന്നാം ദിവസം ഉത്തരം നാളില്‍ പിറന്നാള്. ഉത്തരം നാളില്‍ പിറന്നാ

ഉത്തരം നാളില്‍ പിറന്നാള്..
അയ്യപ്പസ്വാമി തിരുനാള്..
ആറാട്ടിനായി കൊടിയേറ്റം...
അയ്യപ്പന്മാര്‍ക്ക് പടിയേറ്റം....

മുട്ടി വിളിച്ചാല്‍ വിളി കേള്‍ക്കുന്നൊരു
മുത്തച്ഛന്‍ ആണെന്റെ അയ്യപ്പന്‍..
എത്തി പിടിച്ചാല്‍ മുത്തം തരുന്നൊരു
പെറ്റമ്മ ആണെന്റെ അയ്യപ്പന്‍....

കാല്താര് കുമ്പിട്ടാല്‍ കാത്തുരക്ഷിക്കുന്ന
കാരണോര്‍ ആണെന്റെ അയ്യപ്പന്‍..
കുടിലത അറ്റ മനസിന്നകത്തു..
കുടിയേറി പാര്‍ക്കുമെന്നയ്യപ്പന്‍....

കണ്ണും കരളും കലങ്ങിയ ഭക്തരെ..
കണ്ടാല്‍ അറിയുമെന്‍ അയ്യപ്പന്‍...
തെറ്റും കുറ്റവും ഏറ്റു പറഞ്ഞാല്‍..
തെറ്റിധരിക്കില്ലെന്‍ അയ്യപ്പന്‍.

ശരണം വിളി ഇരുപത്തി രണ്ടാം ദിവസം മഹാ പ്രഭോ ..മമ മഹാ പ്രഭോ



മഹാ പ്രഭോ ..മമ മഹാ പ്രഭോ
മാമല മേലെ വാഴും മഹാ പ്രഭോ
മഹാ പ്രഭോ ..മമ മഹാ പ്രഭോ


പ്രകൃതിയെ പാടി ഉണര്തുകയാണ് ഞാന്‍
പ്രണവ സ്വരൂപമാം മന്ത്രങ്ങളാല്‍
മഹാ പ്രഭോ ..മമ മഹാ പ്രഭോ


സപ്തസ്വരങ്ങലെന്‍ ദേവാ നിന്‍ സന്നിധിയില്‍
സഹസ്ര ദള പതമമായ്‌ വിടരേണം
നാഥാ നിന്‍ കാരുണ്യം തേടുമീ ദാസന്റെ
നാദ നൈവേദ്യം നീ കൈക്കൊള്ളണം
മഹാ പ്രഭോ ..മമ മഹാ പ്രഭോ
മാമല മേലെ വാഴും മഹാ പ്രഭോ
മഹാ പ്രഭോ ..മമ മഹാ പ്രഭോ

തിരുനാമ കീര്‍ത്തന ഘോഷങ്ങള്‍ അവിരാമം
തിര തല്ലുമീ അവിടുത്തെ തിരുനടയില്‍
വെറുമൊരു കര്‍പ്പൂര നാളമായ്‌ എരിയുവാന്‍
വരമരുളേണം ശ്രീ ഭൂത നാഥാ
മഹാ പ്രഭോ ..മമ മഹാ പ്രഭോ
മാമല മേലെ വാഴും മഹാ പ്രഭോ
മഹാ പ്രഭോ ..മമ മഹാ പ്രഭോ

ശരണം വിളി ഇരുപത്തി ഒന്നാം ദിവസം --തങ്ക നിലാവുമ്മ വെയ്ക്കും സ്വാമി പാദമേ.



തങ്ക നിലാവുമ്മ വെയ്ക്കും സ്വാമി പാദമേ..
സ്നേഹ പമ്പയില് നീ കര കവിഞ്ഞതെന്തിനാണ്..
കണ്മുനയാല് ആന്ഞ നല്കും ചിന്മയ രൂപം
കണ്ടു വന്പുലിക്കും പാല് ചുരന്നതെന്തിനാണ്...
മോഹിനിയില് പിറന്നതും മോഹം എല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിന്റെ ലീലകള്..
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും..
ദേവമുഖം തെളിഞ്ഞതും നിന്റെ മായകള്..

മഹിഷി വധം ചെയവതിനായി നിന് അവതാരം
ഈ മണ്ണില് വന്ന ദൈവമേ നീ കാതരുലെണം..
മണി കിലുങ്ങും വില്ലെടുത്തു നീ കുലക്കേണം..
ഈ മനസിലുള്ള ദുഷ്ടതകള് എയ്തോടുക്കേണം..
മല കാക്കേണം സൂര്യവല തീര്ക്കേണം..
കുഞ്ഞു നാള് മുതല്ക്കെനിക്ക് മഞ്ഞു പോലെ
മലര് പോലെ കണ്ണി മാരികുളിര് പോലെ നിന്റെ കടാക്ഷം..

ഹരിവരാസനത്തില് നിന്റെ പള്ളിയുറക്കം..
പൊന് പുലരി വന്നു നട തുറന്നാല് നെയ്യഭിഷേകം..
ഇനിയും ഇനിയും എന്റെ പാട്ടില് കണ്ണ് ഉഴിയേണം ..
സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം..
കര കേറ്റേണം കര്മ വരമേകേണം
ജന്മ ദുരിതങ്ങള്ക്കൊഴിവ് നീ നല്കീടെണം..
കുഞ്ഞുനാള് മുതല്ക്കെനിക്ക് കണ്ണ് അറിഞ്ഞ
സൂര്യനായി വിണ്ണ് അറിഞ്ഞ ചന്ദ്രനായി
നിന്റെ സ്വരൂപം..

ശരണം വിളി ഇരുപതാം ദിവസം കാനനശ്രീലകത്തോംകാരം





കാനനശ്രീലകത്തോംകാരം എൻ കാരുണ്യവാരിധിതൻ അവതാരം
കാനനശ്രീലകത്തോംകാരം എൻ കാരുണ്യവാരിധിതൻ അവതാരം
മാമലമേലെ ഞാനവിരാമം കേൾ‌പ്പതു നാഥാ നിൻ തിരുനാമം
മാമലമേലെ ഞാനവിരാമം കേൾ‌പ്പതു നാഥാ നിൻ തിരുനാമം
പാഹി മോഹിനീസുതനേ വാ പരമജ്യോതിയെ ദേവാവാ
സ്വാമി ധീം തകോം എരുമേലി നടയിൽ പേട്ടയായ് ധീം ധീം തോം
പാഹി മോഹിനീസുതനേ വാ പരമജ്യോതിയെ ദേവാവാ (കോറസ്സ്)
സ്വാമി ധീം തകോം എരുമേലി നടയിൽ പേട്ടയായ് ധീം ധീം തോം (കോറസ്സ്)
കാനനശ്രീലകത്തോംകാരം എൻ കാരുണ്യവാരിധിതൻ അവതാരം
മാമലമേലെ ഞാനവിരാമം കേൾ‌പ്പതു നാഥാ നിൻ തിരുനാമം

കർപ്പൂരമാളും ആഴിയിലെന്നുടെ ദുഃഷ്‌കർമ്മപാപങ്ങൾ എരിയേണം
കർപ്പൂരമാളും ആഴിയിലെന്നുടെ ദുഃഷ്‌കർമ്മപാപങ്ങൾ എരിയേണം
ആനന്ദകന്ദമീ മോഹനഗാത്രം, ആനന്ദകന്ദമീ മോഹനഗാത്രം
അടിയനൊരാശ്രയം നീ മാത്രം
പാഹി മോഹിനീസുതനേ വാ പരമജ്യോതിയെ ദേവാവാ
സ്വാമി ധീം തകോം എരുമേലി നടയിൽ പേട്ടയായ് ധീം ധീം തോം
പാഹി മോഹിനീസുതനേ വാ പരമജ്യോതിയെ ദേവാവാ (കോറസ്സ്)
സ്വാമി ധീം തകോം എരുമേലി നടയിൽ പേട്ടയായ് ധീം ധീം തോം (കോറസ്സ്)
കാനനശ്രീലകത്തോംകാരം എൻ കാരുണ്യവാരിധിതൻ അവതാരം
മാമലമേലെ ഞാനവിരാമം കേൾ‌പ്പതു നാഥാ നിൻ തിരുനാമം

കലിയുഗവരദനെ കാണാനും ആ കഴലിണ കണ്ണീരാൽ കഴുകാനും
കലിയുഗവരദനെ കാണാനും ആ കഴലിണ കണ്ണീരാൽ കഴുകാനും
മമലകേറീ തളരുമ്പോൾ, മമലകേറീ തളരുമ്പോൾ
എൻ മിഴികളിലാമുഖം തെളിയേണം
പാഹി മോഹിനീസുതനേ വാ പരമജ്യോതിയെ ദേവാവാ
സ്വാമി ധീം തകോം എരുമേലി നടയിൽ പേട്ടയായ് ധീം ധീം തോം
പാഹി മോഹിനീസുതനേ വാ പരമജ്യോതിയെ ദേവാവാ (കോറസ്സ്)
സ്വാമി ധീം തകോം എരുമേലി നടയിൽ പേട്ടയായ് ധീം ധീം തോം (കോറസ്സ്)
കാനനശ്രീലകത്തോംകാരം എൻ കാരുണ്യവാരിധിതൻ അവതാരം
കാനനശ്രീലകത്തോംകാരം എൻ കാരുണ്യവാരിധിതൻ അവതാരം
മാമലമേലെ ഞാനവിരാമം കേൾ‌പ്പതു നാഥാ നിൻ തിരുനാമം
മാമലമേലെ ഞാനവിരാമം കേൾ‌പ്പതു നാഥാ നിൻ തിരുനാമം
കാനനശ്രീലകത്തോംകാരം എൻ കാരുണ്യവാരിധിതൻ അവതാരം

ശരണം വിളി പത്തോന്‍പതാം ദിവസം സുപ്രഭാതം.. സുപ്രഭാതം.. സുപ്രഭാതം..

സുപ്രഭാതം.. സുപ്രഭാതം.. സുപ്രഭാതം..

സുപ്രഭാതം പൊട്ടിവിടര്‍ന്നു സുഖസന്തായക ഗിരിയില്‍..
സുപ്രഭാതം പൊട്ടിവിടര്‍ന്നു സുഖസന്തായക ഗിരിയില്‍..
സ്നിഗ്ദ്ധ തുഷാര വിഭൂതി അണിഞ്ഞ്..
സുധസുന്ദര ഗിരിയില്‍ ശബരി ഗിരിയില്‍..
സുപ്രഭാതം പൊട്ടിവിടര്‍ന്നു സുഖസന്തായക ഗിരിയില്‍..

നിത്യ നിര്‍മ്മല നിരന്ജനനയ്യന്‍
ഭക്ത വല്‍സലനയ്യപ്പന്‍..
നിത്യ നിര്‍മ്മല നിരന്ജനനയ്യന്‍
ഭക്ത വല്‍സലനയ്യപ്പന്‍..
പത്മനാഭ പരമേശ്വര പുത്രന്‍..
പത്മനാഭ പരമേശ്വര പുത്രന്‍..
പ്രഭതൂകും പൊന്നമ്പല മലയില്‍ ശബരി മലയില്‍..
സുപ്രഭാതം പൊട്ടിവിടര്‍ന്നു സുഖസന്തായക ഗിരിയില്‍..
സുപ്രഭാതം പൊട്ടിവിടര്‍ന്നു സുഖസന്തായക ഗിരിയില്‍..

കോടി ദിവാകര ശോഭ തിളങ്ങും
കോമളരൂപന്‍ മണികണ്ഠന്‍..
കോടി ദിവാകര ശോഭ തിളങ്ങും
കോമളരൂപന്‍ മണികണ്ഠന്‍..
കല്പാന്ത ഭൈരവന്‍.. ഭസ്മ വിഭൂഷിതന്‍..
കൃപയേകും പൊന്നമ്പല മലയില്‍ ശബരി മലയില്‍..
(സുപ്രഭാതം പൊട്ടിവിടര്‍ന്നു..)

ശരണം വിളി പതിനെട്ടാം ദിവസം കാശിരാമേശ്വരം പാണ്ടി മലയാളം




കാശിരാമേശ്വരം പാണ്ടി മലയാളം
അടക്കിവാഴും ഭഗവാനേ
ഭാര്‍ഗ്ഗവക്ഷേത്രം കണികണ്ട പാവന
ഭാഗ്യ വേദാഗാമ മുത്തേ (2)

ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം

പുല്‍ക്കൊടിയും പൊന്നാലവട്ടം വീശും
പുലിയും പ്രണമിയ്ക്കും പൊന്‍പദാംഭോരുഹം (2)
പുത്രനായ് വന്നു നീ.....
പുത്രനായ് വന്നു നീ പന്തളഭൂപന്്‍
പുണ്യയായി ഭൂമി പൂജാര്‍ഹയായ്

ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം

പത്തുമെട്ടും പടി പൊന്‍പടി കേറിയാല്‍
ഭക്ത്തന്റെ ലക്ഷ്യമാം പൊന്നമ്പല മല (2)
പദ്മരാഗപ്രഭാപൂരം പരത്തുമാ
പദ്മപാദം പരം ഭാഗ്യസന്ദായകം

ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം (2)
അയ്യപ്പസ്വാമി ശരണം

ശരണം വിളി പതിനേഴാം ദിവസം പമ്പയില്‍‍ കുളി കഴിച്ചു പതിനെട്ടു പടി കേറി



പമ്പയില്‍‍ കുളി കഴിച്ചു പതിനെട്ടു പടി കേറി
പവിത്രമാം സന്നിധിയില്‍ ചെന്നൂ ഞാന്‍!
പന്തളരാജകുമാരന്‍ ഹരിഹരതനയന്റെ
പുണ്യവിഗ്രഹം കണ്ടൂ ഞാന്‍!
പുണ്യ വിഗ്രഹം കണ്ടു
-പമ്പയില്‍....

പാരിജാതപ്പൂക്കള്‍ പോലെ പ്രഭതൂകും വിളക്കുകള്‍
പ്രകാശധാരയാലൊരു പാല്‍ക്കടല്‍ തീര്‍ക്കെ
തങ്കഭസ്മത്താല്‍ തിളങ്ങും പന്തളപ്പൊങ്കുടത്തിന്റെ
തങ്കവിഗ്രഹം കണ്ടൂ ഞാന്‍
തങ്കവിഗ്രഹം കണ്ടൂ

--പമ്പയില്‍...

ശരണം വിളി പതിനാറാം ദിവസം പമ്പാനദിയൊരു തീര്‍ത്ഥാടകനായ്




പമ്പാനദിയൊരു തീര്‍ത്ഥാടകനായ്
പൊന്മല നോക്കി പോകുന്നു
പശുപതി സുതനുടെ പാദം കഴുകി (2)
പുണ്യം തേടാന്‍ പോകുന്നു

പനിനീരാല്‍ പന്ഥാക്കള്‍ തളിയ്ക്കും
പലനാടുകളില്‍ ചുറ്റും
അലമാലകളാം തംബുരു മീട്ടും
അയ്യപ്പഗാനങ്ങള്‍ പാടും

കറുപ്പുവസനം ചിലനാള്‍ ചാര്‍ത്തും
കാഷായവേഷവുമുടുക്കും(2)
കാഞ്ചനമണിയും രുദ്രാക്ഷമണിയും
കര്‍പ്പൂരഹാരം ധരിക്കും

ശരണം വിളി പതിനചാം ദിവസം ഉദിച്ചുയര്‍ന്നൂ മാമലമേലേ

ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം..
സ്വാമിയേ ശരണം..
കുളിച്ചുതൊഴുതു വലംവയ്ക്കുന്നൂ ഭക്തരഹോരാത്രം..
അയ്യപ്പ ശരണം..
നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീ മാത്രം...
(ഉദിച്ചുയര്‍ന്നൂ)

കലിയുഗവരദാ കന്നിക്കാരാം പൈതങ്ങള്‍ ഞങ്ങള്‍
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കായബലം താ... പാദബലം താ...
കായബലം താ പാദബലം താ ഭക്തജനപ്രിയനേ
(ഉദിച്ചുയര്‍ന്നൂ)

ഇരുമുടിയേന്തി പാതകള്‍ താണ്ടി ചിന്തുകളും പാടി
കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍
ഹരിഹരനന്ദന... നിറകതിരൊളിയായ്...
ഹരിഹരനന്ദന നിറകതിരൊളിയായ് ഞങ്ങളിലുണരേണം
(ഉദിച്ചുയര്‍ന്നൂ)
.