ശരണം വിളി ഇരുപത്തിഒന്‍പതാം ദിവസം---- ശബരിമല കാറ്റിലുണ്ടൊരു കളഭ ഗന്ധം

ശബരിമല കാറ്റിലുണ്ടൊരു കളഭ ഗന്ധം ...
അതെന്‍ സ്വാമിയുമായി കാറ്റിനുള്ള ഹൃദയ ബന്ധം..
പമ്പയിലെ കമ്പി മീട്ടി പാട്ട് പാടും..
കാറ്റ് പന്തളത്ത് തമ്പുരാന് ദക്ഷിണ നല്‍കും...
സ്വാമി പാദം ശരണം അയ്യപ്പ പാദം..
പാദ പത്മ പ്രഭ തൊഴുന്നു നാല് വേദം..

സ്വാമി പാദ ചലനത്തില്‍ കാറ്റുണരുന്നൂ..
എഴുലകും പ്രാണവായു ചിറകടിക്കുന്നു..
ജീവനായ ജീവനെല്ലാം മാലയിടുന്നു..
നൂറു പുണ്യമുള്ള ജന്മങ്ങള്‍ മലകയറുന്നു..
ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ...
സകലദുരിത ഹരണ നിരത വരദനയ്യപ്പ..

ആഴി കൂട്ടി തീ വളര്‍ത്തി കാറ്റ് ചൊല്ലുന്നൂ ഞാന്‍..
എഴകള്‍ക്ക് താലവൃന്ദം വീശിയെത്തുന്നൂ..
സ്വാമിമാരെ തൃപ്പടിയില്‍ താങ്ങി വിടുന്നു‌..
ഉഷപ്പൂജ മുതല്‍ കര്‍പ്പൂരം തൊട്ടു തൊഴുന്നു.....
ശരണമയ്യപ്പ..സ്വാമി ശരണമയ്യപ്പ..
ഉദയ കിരണ തിലകമണിയും അമരനയ്യപ്പാ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ