ശരണം വിളി പതിനാലാം ദിവസം കാട്ടിലുണ്ട് വന്യമൃഗങ്ങള്‍



കാട്ടിലുണ്ട് വന്യമൃഗങ്ങള്‍
കാട്ടാനകള്‍ കടുവാപുലികള്‍
കൂട്ടമോടെ വരുന്ന നേരം
കൂട്ടിനാരുണ്ടയ്യപ്പാ
കൂടെ വരൂ അയ്യപ്പാ-ഞങ്ങളുടെ
കൂടെ വരൂ അയ്യപ്പാ


തലയില്‍ പള്ളിക്കെട്ടുകള്‍ഊണ്ടേ (2)
തറയില്‍ കല്ലുകള്‍ മുള്ളുകള്‍ ഉണ്ടേ
തടി തളരാകെ അടിപതറാതെ (2)
തുണയായ് നില്‍ക്കണമയ്യപ്പാ
താണുതരൂ അയ്യപ്പ-ഞങ്ങളുടെ
കൂടെ വരൂ അയ്യപ്പാ


കാടും മലയും നിന്നുടെ രാജ്യം
കാലം വന്നാല്‍ ഞങ്ങടെ രാജ്യം
കരിയുടെ മേലെ നരിയുടെ മേലേ
സവാരി ചെയ്യും അയ്യപ്പാ
കാഴ്ച തരൂ അയ്യപ്പാ -ഞങ്ങളുടെ
കൂടെ വരൂ അയ്യപ്പാ

ശരണം വിളി പതിമൂന്നാം ദിവസം മന്ദാരം മലര്‍ മഴ ചൊരിയും




മന്ദാരം മലര്‍ മഴ ചൊരിയും പാവനമാം മലയില്‍..
കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരു സന്നിധിയില്‍...
ഒരു ഗാനം പാടി വരാനൊരു മോഹം അയ്യപ്പ..
ഒരു നേരം വന്നു തൊഴാനൊരു മോഹം അയ്യപ്പാ..

പൂത്താലം താലമെടുക്കും കാനന മേഖലയില്‍..
തീര്‍ത്ഥം പോല്‍ പമ്പയിലൊഴുകും കുളിരണി നീരലയില്‍...
അനുവേലം കാണ്മൂ നിന്റെ നിരുപമ ചൈതന്യം..
അകതാരില്‍ നിന്‍ രൂപം നിറയേണമയ്യാ..

തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍..
അവിരാമം നെയ്ത്തിരി നാളം തെളിയുന്ന തിരുനടയില്‍..
തളരാതെ ഇരുമുടിയേന്തി വരുവാനൊര

ഇന്ന് ശരണം വിളി പന്ത്രണ്ടാം ദിവസം ഹരിവരാസനം വിശ്വമോഹ



ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രുതി ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

.

ശരണം വിളി പതിനൊ ഒന്നാം ദിവസം നീല നീല മലയുടെ മുകളി




നീല നീല മലയുടെ മുകളില്‍..
നീ വസിക്കുന്നയ്യപ്പ..
നിന്നെക്കാണാനായി വരുന്നു..
നിരവധി ലക്ഷം ഭക്തന്മാര്‍..
നിന്‍റെ ഭക്തന്മാര്‍..
(നീല നീല..)

കൃഷ്ണ വര്‍ണ്ണ വസനമണിഞ്ഞു..
കൃഷ്ണ തുളസി മാലയണിഞ്ഞു..
(കൃഷ്ണ വര്‍ണ്ണ..)
കരുണ തേന്‍മഴ പൊഴിയും നിന്നുടെ
കടാക്ഷമേല്‍ക്കാന്‍ ഭക്തര്‍ വരുന്നു..
കടലലകള്‍ പോയ്‌ വരുന്നു..
വരുന്നു.. വരുന്നു..
(നീല നീല..)

ശരണം വിളിയാം കീര്‍ത്തന മലരുകള്‍..
സരണികള്‍ തോറും ഭക്തിയില്‍ വിതറി..
(ശരണം വിളിയാം..)
ഇരുമുടി കെട്ടും തലയില്‍ എടുത്തു
പരാപരാ നിന്‍ ഭക്തര്‍ വരുന്നു..
വരനദികള്‍ പോയ്‌ വരുന്നു..
വരുന്നു.. വരുന്നു..
(നീല നീല..)

ഇന്ന് ശരണം വിളി പത്താം ദിവസം അഭിരാമശൈലമേ മലയാചലത്തിലെ



അഭിരാമശൈലമേ മലയാചലത്തിലെ
അനവദ്യദേവാലയമേ
അഖിലാണ്ഡനായകന്‍ ഹരിഹര നന്ദനന്‍
അയ്യപ്പസ്വാമിതന്‍ ആസ്ഥനമേ-ശ്രീ
ശബരീ ശൈലമേ


ഉലകങ്ങളുണര്‍ത്തീടും ശരണസംകീര്‍ത്തനം
ഉയരുന്ന നാദാലയമേ
ഉച്ചനീചത്വങ്ങള്‍ ഒന്നുമില്ലാതുള്ള (2)
ഉത്തമസ്നേഹാലയമേ
ഉജ്ജ്വല ഗീതാലയമേ


സമഭാവസുന്ദര സമത്വ സമ്മോഹന
സമ്പൂജ്ജ്യ ധര്‍മ്മാലയമേ
സഹ്യന്റെ സാന്ദ്ര സിന്ദൂരതിലകമേ (2)
ഭക്തന്റെ രക്ഷാലയമേ
മുക്തിതന്‍ മുഗ്ദ്ധാല

ഇന്ന് ശരണം വിളി ഒന്‍പതാം ദിവസം കര്‍പ്പൂര പ്രിയനേ നിന്‍ കഥ കേട്ടൂ.



കര്‍പ്പൂര പ്രിയനേ നിന്‍ കഥ കേട്ടൂ..
കരിമല കയറ്റവും ഞാന്‍ മറന്നൂ ...
വലിയാനവട്ടവും ചെരിയാന വട്ടവും
വന്നതും പോയതും ഞാന്‍ മറന്നൂ..
നിന്‍ മുഖം ധ്യാനിച്ചു ഞാന്‍ നടന്നൂ..

പമ്പയില്‍ മുങ്ങി നിവര്‍ന്നപ്പോള്‍
മുന്പിലുണ്ടവിടുന്നു നില്കുന്നൂ..
സുഖമായോ യാത്ര സുഖമായോ എന്ന്
പലവുരു ചോദിച്ചു പുല്ക്ന്നൂ
ഞാന്‍ പറയാനുള്ളതും മറക്കുന്നൂ

അപ്പാച്ചിമേടും ശരംകുത്തിയാലും...
എപ്പോള്‍ ഞാന്‍ പിന്നിട്ടെന്നറിയില്ല...
ഭഗവാനേ സ്വാമി അവിടുന്നോ വന്നു
പതിനെട്ടാം പടിയില്‍ തുണക്കുന്നു..
ഞാന്‍ പാലാഴി തിരയായി കിതക്കുന്നു....

ശരണം വിളിഎട്ടാം ദിവസം ദിവസം- മാല ചാര്‍ത്തും നാള്‍ മുതല്‍ക്ക്




മാല ചാര്‍ത്തും നാള്‍ മുതല്‍ക്ക് സ്വാമി അയ്യപ്പന്‍....
മാനസ പൊന്നമ്പലത്തില്‍ വന്നു വാഴുന്നു....
കാടും മേടും കയ്യണച്ചു കൂടെ പോരുന്നു..
എന്‍ കാതര ഭയങ്ങളെ നീ വേട്ടയാടുന്നു‌...

മാരിവില്ലണിഞ്ഞു നില്‍ക്കും വിശ്വരൂപമേ ..
മായകള്‍ക്കതീതമാം മകര ദീപമേ..
ഐതികങ്ങളെ കറന്ന പാല്‍ക്കിനാവ് നീ..
അയ്യനെ അയ്യപ്പനേ..എന്‍ നെയ്യഭിഷേകം...

ശിവ വൈഷ്ണവം കടഞ്ഞോരമൃത കുംഭമേ..
ദിവ്യ സുന്ദര പ്രകാശ വേദ പുണ്യമേ..
കലിയുഗതിന് കപട ഭാവം തീര്‍ക്കും അയ്യനെ ..
കവി മനസ്സില്‍ നാലുമാറുമാടു മെയ്യനെ..
ഭൂത ഭാവി വര്‍ത്തമാന വിശ്വമേളത്തില്‍..
ഭൂത നാഥ നിന്റെ മെയ്യില്‍ നെയ്യഭിഷേകം..

ശരണം വിളി എഴാം ദിവസം അയ്യപ്പ നിന്‍ മെയ്യില്‍



അയ്യപ്പ നിന്‍ മെയ്യില്‍ അഭിഷേകം ചെയ്യാനായ്‌
ഒഴുകുന്നു എന്നാത്മ പമ്പാ നദി....
ഭഗവാന്‍ നീ ആറാടും സുദിനം വന്നണയുമ്പോള്‍്..
തിര തല്ലും അകമാകെ മോദാവലി...
മിഴി തന്നില്‍ അലിയുന്നു ദീപാവലി..
മൊഴി തന്നില്‍ ഇയലുന്നു ശരണാവലി...
സ്വരമേഴും ഉതിരുന്നു നാദാന്ജലി....
സ്വാമിക്കായി അടിയന്‍റെ ഗീതാഞ്ജലി....

ശാസ്താവിന്‍ ചരിതങ്ങള്‍ ഉണരേണമേ...
ദേവാസുരം കടല്‍ കടയേണമേ...
അമൃതിന്‍ കുടം ഉയരേണമേ ....
അമരത്വമോ വരമാകണേ..
ഹരി നാരിയാകേണമേ ദേവന്‍.....
ഹരനോട് ശ്രുതി ചേര്‍ന്ന് ലയമാകണേ...
അതിലെന്റെ അയ്യന്റെ ഒളി ചേരണേ....
മാനവനായ നിരാമയനെ..
പന്തള രാജ കുമാരകനേ....

മകരത്തില്‍ ഉത്രം പുലര്ന്നീടണേ ...
മണികണ്ടന്‍ ഇനിയും പിറന്നീടണേ...
ജര മായുവാന്‍ നര മാറുവാന്‍....
ശനി തീരുവാന്‍ അമൃതെകണേ ..
കനിവോലും മലയാകണേ...സ്വാമി..
അതിലൂടെന്‍ ഉലകിന്റെ വ്യഥയാറണേ....
കരയെന്നും മധുരത്തിന്‍ കരയാകനെ..
വിണ്ണിലുദിച്ചൊരു താരക നീ
മണ്ണിനു സംക്രമ ജ്യോതിക നീ..

ശരണം വിളി ആറാം ദിവസം അഭിരാമശൈലമേ



അഭിരാമശൈലമേ മലയാചലത്തിലെ
അനവദ്യദേവാലയമേ
അഖിലാണ്ഡനായകന്‍ ഹരിഹര നന്ദനന്‍
അയ്യപ്പസ്വാമിതന്‍ ആസ്ഥനമേ-ശ്രീ
ശബരീ ശൈലമേ


ഉലകങ്ങളുണര്‍ത്തീടും ശരണസംകീര്‍ത്തനം
ഉയരുന്ന നാദാലയമേ
ഉച്ചനീചത്വങ്ങള്‍ ഒന്നുമില്ലാതുള്ള (2)
ഉത്തമസ്നേഹാലയമേ
ഉജ്ജ്വല ഗീതാലയമേ


സമഭാവസുന്ദര സമത്വ സമ്മോഹന
സമ്പൂജ്ജ്യ ധര്‍മ്മാലയമേ
സഹ്യന്റെ സാന്ദ്ര സിന്ദൂരതിലകമേ (2)
ഭക്തന്റെ രക്ഷാലയമേ
മുക്തിതന്‍ മുഗ്ദ്ധാലയമേ

ഇന്ന് ശരണം വിളി അഞ്ചാം ദിവസം ആദിവ്യനാമം അയ്യപ്പാ



ആദിവ്യനാമം അയ്യപ്പാ
ഞങ്ങള്‍ക്കാനന്ദദായക നാമം ‍
ആ മണിരൂപം അയ്യപ്പാ
ഞങ്ങള്‍ക്കാപാദചൂഡമധുരം (2)

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പന്‍ മകനേ
ഏഴാഴികള്‍ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീപതിസുതനേ

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)

ശരണം വിളി നാലാം ദിവസം- ശബരിമലയില്‍ തങ്ക സൂര്യോദയം

ശരണം വിളി മൂന്നാം ദിവസം- കാനന വാസാ

ശരണം വിളി രണ്ടാം ദിവസം- ആ ദിവ്യ നാമം

ശരണം വിളി ഒന്നാം ദിവസം ആനകേറാ മല ആളുകേറാമല






ആനകേറാ മല ആളുകേറാമല
അവിടെ വിരിഞ്ഞൊരു പൊന്‍ താമര
പണ്ടവിടെ വിരിഞ്ഞൊരു പൊന്‍ താമര
അയ്യപ്പസ്വാമിതന്‍ പൊന്നമ്പല മല (2)
അയ്യപ്പന്മാരുടെ ദിവ്യമല-ശബരിമല

മലകേറാന്‍ വന്നെത്തുന്നേ
മലയാളനാട്ടില്‍ നിന്നെത്തുന്നേ (2)
മറുനാട്ടില്‍ നിന്നും വന്നെത്തുന്നേ
മാലയുമിട്ടു ഭക്തന്മാര്‍
മണികണ്ഠ്സ്വാമിതന്‍ ഭക്തന്മാര്‍

മഴയെല്ലാം പെയ്തൊഴിയുന്നേ
മകരം മഞ്ഞു പൊഴിയുന്നേ
മതബന്ധങ്ങള്‍‍ അഴിയുന്നേ (2)
മനുഷ്യബന്ധം മുറുകുന്നേ
മണികണ്ഠശരണം മുഴങ്ങുന്നേ