onam






പണ്ടെഒക്കെ ഓണം
എന്നു കേള്‍‍ക്കുന്നതു തന്നെ വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു.അന്നെല്ലാം ഓണം എന്നു കേള്‍‍ക്കുമ്പോള്‍‍ആദ്യം മനസ്സിലേയ്ക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടു നില്‍‍ക്കുന്ന ആഘോഷങ്ങള്‍‍തന്നെ.അത്തം മുതല്‍‍തുടങ്ങുന്ന പൂക്കള്‍‍പറിയ്ക്കലും കളമൊരുക്കലും ഓണക്കളികളും സദ്യവട്ടങ്ങളും എല്ലാം.മിക്ക വര്‍‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍‍കഴിയും മുന്‍‍പേ അത്തം തുടങ്ങിക്കാണും.എങ്കിലും പരീക്ഷത്തിരക്കുകള്‍‍ക്കുള്ളിലും അതിരാവിലെ അല്‍പ സമയം പൂക്കളമൊരുക്കാന്‍‍മാറ്റി വയ്ക്കുമായിരുന്നു.എല്ലാ മലയാളികളുടേയും ആഘോഷം എന്ന പേര്‍അന്വര്‍‍ത്ഥമാക്കും വിധം ജാതി മത വ്യത്യാസങ്ങളൊന്നുമില്ലാതെ നാട്ടില്‍‍എല്ലാവരും കളമൊരുക്കി ഓണത്തെ വരവേറ്റിരുന്നു.
ഓണപ്പരീക്ഷകള്‍‍ക്കു ശേഷം പള്ളിക്കൂടം അടച്ചാല്‍‍പിന്നെ ഓണക്കളികളും മറ്റും തുടങ്ങുകയായി.എന്നും അതി രാവിലെ തന്നെ എഴുന്നേറ്റ് പൂക്കള്‍ പറിയ്ക്കാനായി പാടവരമ്പുകളിലും മറ്റും പോകും.എത്ര നേരം ക്ഷമയോടെ ശ്രമിച്ചാലാണ് ഒരു ചേമ്പില/വാഴയില നിറയെ തുമ്പപ്പൂവും മുക്കുറ്റിയുമെല്ലാം ശേഖരിയ്ക്കാനാകുക എന്നോര്‍‍ക്കുമ്പോള്‍‍ഇന്നും അതിശയം തോന്നുന്നു.ആവശ്യത്തിനു പൂക്കള്‍‍ശേഖരിച്ചാല്‍‍പിന്നെ ചാണകം കൊണ്ട് കളമെഴുതി അതില്‍‍പൂക്കളമൊരുക്കുന്ന തിരക്കായി.മുറ്റമടിച്ചു വൃത്തിയാക്കി ചാണകം കൊണ്ട് കളമെഴുതി തരുന്നത് അമ്മൂമ്മയോ അമ്മയോ ആയിരിയ്ക്കും.രാവിലെ ഭക്ഷണം കഴിച്ചു തീരുമ്പൊഴേയ്ക്കും അയല്‍‍‌വീടുകളിലെ കൂട്ടുകാരെല്ലാം തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും.പിന്നെ പലതരം കളികള്‍‍തുടങ്ങുകയായി.ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും കിളിത്തട്ടും[പകല്‍‍മുഴുവനും കളികള്‍‍ക്കുകുസൃതികള്‍‍ക്കുമിടയില്‍‍അടുക്കളയില്‍‍ഒരു പ്രദക്ഷിണം വച്ച് ഒരു പിടി ഉപ്പേരിയോ മറ്റോ വാരി അതും കൊറിച്ച് നടക്കുന്നത് ഒരു രസം തന്നെ ആയിരുന്നു.മൂലം, പൂരാടം, ഉത്രാടം നാളുകള്‍‍ആകുമ്പോഴേയ്ക്കും ഓണപ്പൂക്കളങ്ങളുടെയെല്ലാം മട്ടുമാറും.അപ്പോഴേയ്ക്കും പൂത്തറ കെട്ടി അതിലായിരിയ്ക്കും പൂക്കളമൊരുക്കുന്നത്.ചിലപ്പോള്‍‍മഴയെ പേടിച്ച് ഒരു കൊച്ചു ഓലപ്പന്തലും കെട്ടിയിട്ടുണ്ടാകും.പന്തലുണ്ടെങ്കില്‍‍അതിനു ചുറ്റും കുരുത്തോലയിട്ട് അലങ്കരിയ്ക്കും.തിരുവോണമടുത്താല്‍‍എല്ലാ വീട്ടിലും എപ്പോഴും വിരുന്നുകാരുടെ തിരക്കുകളും ഉണ്ടാകും.അന്നെല്ലാം കോടിയുടുപ്പ് ലഭിയ്ക്കുന്ന രണ്ട് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ–പിറന്നാളിനും ഓണത്തിനും.അതു കൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു.ഏറ്റവും കൂടുതല്‍‍തിരക്കുകളും ആഘോഷങ്ങളുമുള്ള ദിവസമായിരിയ്ക്കും ഉത്രാട ദിവസം.പിറ്റേ ദിവസം തിരുവോണം ആയതിനാല്‍അന്ന് പണികളും തിരക്കുകളും ഒന്നും കാണില്ല.അതിനു വേണ്ടി എല്ലാം ഒരുക്കി വയ്ക്കുന്നത് ഉത്രാട ദിവസമായിരിയ്ക്കും.ഉത്രാട ദിവസം വൈകുന്നേരമാകുമ്പോഴേയ്ക്കും ഞങ്ങള്‍‍കുട്ടികള്‍‍നാടു മുഴുവന്‍ഓടി നടന്ന് തുമ്പക്കുടങ്ങളും ചെത്തി,മന്ദാരം,കോളാമ്പി,തുടങ്ങിയ പൂക്കളെല്ലാം ശേഖരിയ്ക്കും.അങ്ങനെ തിരുവോണ ദിവസം അതിരാവിലെ തന്നെപൂത്തറയില്‍‍കോലം വരച്ച് തൃക്കാക്കരയപ്പന്‍‍വച്ച് ആര്‍‍പ്പു വിളിച്ച് ഓണം കൊള്ളും.തിരുവോണ ദിവസം പുലികളി പോലുള്ളകലാരൂപങ്ങളും പല വിധം ഓണക്കളികളും മത്സരങ്ങളും നാട്ടില്‍‍ഉണ്ടാകും.പിന്നെ രാവിലെ മുതല്‍‍സദ്യയ്ക്കുള്ള ഒരുക്കങ്ങളായിരിയ്ക്കും വീട്ടില്‍‍.വിഭവ സമൃദ്ധമായ സദ്യയാണ് അന്നുച്ചയ്ക്ക്.സാമ്പാര്‍‌,കാളന്‍,ഓലന്‍,അവിയല്‍‌,എരിശ്ശേരി,തോരന്‍‌,പുളിശ്ശേരി,പച്ച മോര്,പപ്പടം,പല തരം ഉപ്പേരികള്‍‍,ഇലക്കറികള്‍‍,അച്ചാറുകള്‍‍,കായ ഉപ്പേരി,പഴം നുറുക്ക്,ശര്‍‌ക്കര പുരട്ടി എന്നിവയ്ക്കൊപ്പം പ്രഥമനും കൂടി ചേരുമ്പോള്‍‍ഓണ സദ്യ വിശേഷമാകുന്നു.തിരുവോണ സദ്യ കഴിഞ്ഞാല്‍‍ബന്ധു മിത്രാദികളുടെ വീടു സന്ദര്‍ശനവും മറ്റുമായി ഒന്നു രണ്ടു ദിവസം പോയിക്കിട്ടും.അതു പോലെ തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടില്‍‍ഓണക്കളികളും മറ്റും ഉണ്ടായിരിയ്ക്കും.അങ്ങനെപത്തുദിവസംകഴിയുമ്പോഴേയ്ക്കും‍ഒരുപാട്നല്ലനല്ലഓര്‍‌‍മ്മകള്‍‌‍ബാക്കിയാക്കിയാണ്എല്ലാഓണക്കാലവുംകടന്നുപോയ്ക്കോണ്ടിരുന്നത്.ഇന്ന് ഓണവും ഓണാഘോഷവും ഓര്‍‍മ്മകളില്‍‍മാത്രമായി .എല്ലാമനുഷ്യരുംഒന്നുപോലെആകുന്ന,കള്ളവുംചതിയുംഎള്ളോളമില്ലാത്തഒരുമാവേലിനാട്എന്നത്എന്നുമൊരുസങ്കല്‍‍പ്പംമാത്രംആയിരിയ്ക്കുമെങ്കിലുംഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍‍ക്കു കൂടി പകര്‍‍ന്നു കൊടുക്കാന്‍‍നമുക്കു ശ്രമിയ്ക്കാം…
എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വംഓണാശംസകള്‍!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ